സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്തുന്ന ഹണിട്രാപ്പ് സംഘങ്ങൾ വർധിക്കുന്നു. അപരിചിതമായ പ്രൊഫൈലുകളിൽ നിന്ന് വരുന്ന സൗഹൃദ ക്ഷണത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് വീഡിയോ കോളിന് ക്ഷണിക്കുകയും കോൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുകയും ചെയ്യും. വിൻഡോ സ്ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ രീതി. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക.
വീഡിയോ സമൂഹ മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം. ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പ് സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയും വ്യാപകമാണ്. ലിങ്ക് സമൂഹ മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങും. ഫേസ്ബുക്ക്പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും.
അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലമുണ്ടാകില്ല. ഇത്തരം ഹണിട്രാപ്പ് തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും യാതൊരു കാരണവശാലും തട്ടിപ്പുകാർക്ക് പണം കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൻ ഉടൻ തന്നെ പരാതി നൽകണമെന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ENGLISH SUMMARY:Honey trap fraud on the rise on social media; Police with vigilance order
You may also like this video