Site iconSite icon Janayugom Online

കൊച്ചിയില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

honey traphoney trap

കൊച്ചിയില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചരലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിനി നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ അഞ്ചാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.
മൊബൈല്‍ ഫോണ്‍ വഴി ഡോക്ടറുമായി പരിചയം സ്ഥാപിച്ച നസ്രിയ, ചികിത്സയുടെ ആവശ്യം പറഞ്ഞ് ഡോക്ടറെ വീട്ടില്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് രണ്ടാം പ്രതി അമീന്‍ ഇരുവരുടെയും സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി. ചിത്രങ്ങള്‍ വെളിയില്‍വിടുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം 45,000 രൂപ ഡോക്ടറില്‍നിന്ന് ഗൂഗിള്‍പേ വഴി കൈക്കലാക്കി. പിന്നാലെ ഡോക്ടര്‍ വന്ന കാറും പ്രതികള്‍ തട്ടിയെടുത്തു.

ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി  പിറ്റേദിവസവും പ്രതികള്‍ പണം ആവശ്യപ്പെട്ട് ഡോക്ടറെ സമീപിച്ചു. തട്ടിയെടുത്ത വാഹനം തിരികെ നല്‍കി അഞ്ചുലക്ഷം രൂപ ഡോക്ടറില്‍നിന്ന് കൈക്കലാക്കി. ഇതിനുശേഷവും അഞ്ചുലക്ഷം കൂടി ആവശ്യപ്പെട്ടതോടെയാണ് ഡോക്ടര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഇടുക്കി സ്വദേശിയായ അമീന്‍ വൈറ്റിലയിലെ ഓട്ടോഡ്രൈവറാണ്. മൂന്നുമാസം മുന്‍പാണ് യാത്രക്കാരിയായെത്തിയ നസ്രിയയും അമീനും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഹണിട്രാപ്പ് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.

Eng­lish Sum­ma­ry: hon­ey trap: Two peo­ple were arrest­ed in Kochi

You may also like this video

Exit mobile version