Site icon Janayugom Online

കര്‍ണാടയിലെ മഠാധിപതിയുടെ മര ണത്തിനുപിന്നില്‍ ഹണിട്രാപ്പ്: സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

seer

കർണാടകയില്‍ ലിംഗായത്ത് സന്ന്യാസി ആത്മഹത്യ ചെയ്തതിനുപിന്നില്‍ ഹണിട്രാപ്പ്. സംഭവത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. രാമനഗരയിലെ ലിംഗായത്ത് മഠാധിപതി ബസവലിംഗ സ്വാമി(44)യെയാണ് കഴിഞ്ഞയാഴ്ച മുറിയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ചില സ്വകാര്യ വീഡിയോകളുടെ പേരിൽ ഒരു സ്ത്രീ ബ്ലാക്ക്‌മെയിൽ ചെയ്തതായി സ്വാമി ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലൊടുവിലാണ് മൂന്നുപേര്‍ അറസ്റ്റിലാകുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ബസവലിംഗ സ്വാമി ഒരു സ്ത്രീയുമായി നടത്തിയ വിഡിയോ കോളുകളുടെ ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സ്ത്രീയുമായി സ്വാമി നടത്തിയ വിഡിയോ കോളുകൾ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തിയതാണ് അദ്ദേഹം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സ്വാമി എഴുതിയ ആത്മഹത്യക്കുറിപ്പിൽ ഇക്കാര്യത്തെപ്പറ്റി സൂചനയുണ്ട്. ഒരു അജ്ഞാത സ്ത്രീ എന്നോട് ഇത് ചെയ്തു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Eng­lish Sum­ma­ry: Hon­ey­trap behind Kar­nata­ka seer’s death: Three peo­ple includ­ing woman arrested

You may like this video also

Exit mobile version