Site iconSite icon Janayugom Online

മൂന്നാറില്‍ കുതിരസവാരിക്കിടെ പെണ്‍കുട്ടിയെ പിന്നാലെയെത്തിയ കുതിര കടിച്ചു ; പേവിഷബാധയ്ക്കുള്ള മരുന്ന് നല്‍കി

മൂന്നാറില്‍ കുതിര സവാരിക്കിടെ പെണ്‍കുട്ടിയെ പിന്നാലെയെത്തിയ കുതിര കടിച്ച നിലയില്‍. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കാണ് കുതിരയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.  ഞായറാഴ്ച വൈകുന്നേരം മൂന്നാര്‍– മാട്ടുപ്പെട്ടി റോഡിലായിരുന്നു സംഭവം.

മാതാപിതാക്കളും ബന്ധുക്കളുമടക്കം ഒൻപതംഗ സംഘം മാട്ടുപ്പെട്ടി സന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു. പമ്പിനു സമീപം വാഹനം നിർത്തിയശേഷം പെൺകുട്ടി സവാരി നടത്തുന്നതിനായി കുതിരപ്പുറത്തേറി പോകുന്നതിനിടയിലാണു പിന്നാലെയെത്തിയ മറ്റൊരു കുതിര കുട്ടിയുടെ ഇടുപ്പുഭാഗത്ത് കടിച്ചത്. പേവിഷബാധയ്ക്കുള്ള ആദ്യ ഡോസ് മരുന്നു നൽകി.

Eng­lish Sum­ma­ry: Girl injured dur­ing horse riding

You may also like this video

Exit mobile version