ബിജെപിയുടെ കുതിരക്കച്ചവട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജെഎംഎം-കോണ്‍ഗ്രസ് എംഎല്‍എമാരെ അയല്‍സംസ്ഥാനമായ ചത്തീസ്ഗഢിലേക്ക് മാറ്റി. മുഖ്യമന്ത്രി ഹേമന്ത് സൊരേനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയതിന് പിന്നാലെ സംസ്ഥാനം രാഷ്ട്രീയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ബിജെപി എംഎല്‍എമാരെ വിലയ്ക്കുവാങ്ങി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യതയുള്ളതിനാലാണ് എംഎല്‍എമാരെ മാറ്റിയതെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് രണ്ടുബസുകളിലായാണ് എംഎല്‍എമാര്‍ റാഞ്ചി വിമാനത്താവളത്തിലേക്ക് പോയത്. ചാര്‍ട്ടേഡ് വിമാനത്തില്‍ റായ്പുരിലേക്ക് തിരിക്കുകയായിരുന്നു.
റായ്പുരിലെ മെഫെയര്‍ റിസോര്‍ട്ടിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. റാഞ്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഖുന്ദിയില്‍ ബാഗുകളുമായി നീങ്ങുന്ന 43 എംഎല്‍എമാരുടെയും സൊരേന്റെയും വീഡിയോ ദൃശ്യങ്ങള്‍ ശനിയാഴ്ച പുറത്തുവന്നിരുന്നു. 81 അംഗ സഭയിൽ 51 എംഎൽഎമാരുടെ പിന്തുണയാണ് ജെഎംഎം-കോൺഗ്രസ് സഖ്യത്തിനുള്ളത്. എൻഡിഎക്ക് 30 എംഎൽഎമാരുണ്ട്.
English Summary:Horse-trading scare: Jharkhand MLAs shifted to Chhattisgarh
You may also like this video