മധ്യപ്രദേശിലെ ഹോഷംഗാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി. ഇനി മുതല്‍ നര്‍മ്മദാപുരം എന്നാകും സ്റ്റേഷന്‍ അറിയപ്പെടുക. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. എന്‍ഡിപിഎം എന്നാണ് സ്റ്റേഷന്റെ ചുരുക്കപ്പേര് വരുക.
തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് ഹോഷംഗാബാദ്. മാള്‍വയിലെ രാജാവായിരുന്ന ഹോഷംഗ് ഷാ ഗോറിയുടെ പേരില്‍ നിന്നാണ് നഗരത്തിന് പേര് ലഭിച്ചത്.
കഴിഞ്ഞദിവസം രാഷ്ട്രപതി ഭവനിലെ മുഗൾ ഗാര്‍ഡന്റെ പേര് അമൃത് ഉദ്യാൻ എന്നാക്കി മാറ്റിയിരുന്നു. നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഈ പേരുമാറ്റം കുറച്ച് കാലമായി നടക്കുന്നുണ്ടെന്നും ഇത് എപ്പോൾ അവസാനിക്കുമെന്ന് ആർക്കും അറിയില്ലെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചു.
English Summary: Hoshangabad railway station in MP renamed as Narmadapuram
You may also like this video