ആഫ്രിക്കൻ രാജ്യമായ സെനഗലിലെ ആശുപത്രിയിൽ നവജാത ശിശുക്കളുടെ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ 11 കുഞ്ഞുങ്ങൾ മരിച്ചു. തലസ്ഥാനമായ ഡാക്കറിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ടിവൗവാനിലെ അബ്ദുൾ അസീസ് സൈ ദബാബ് ആശുപത്രിയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്ന് മേയർ ഡെംബ ഡിയോപ് പറഞ്ഞു. കുഞ്ഞുങ്ങളെ അവരുടെ വിഭാഗത്തില്‍ ഉറക്കി കിടത്തി അല്പസമയത്തിന് ശേഷം തീപിടിത്തമുണ്ടായെന്ന് അറിയിക്കുകയായിരുന്നുവെന്നും അപകടം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
വടക്കൻ സെനഗലിലെ ലിംഗെയറിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ മരിച്ച് ഒരു വർഷത്തിന് ശേഷമാണ് വീണ്ടും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചും മറ്റ് ആരോഗ്യ പരിപാലന കേന്ദ്രങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി അന്റോയിൻ ഡയോം അറിയിച്ചു. പ്രസിഡന്റ് മാക്കി സാൽ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണത്തിനും ആഹ്വാനം ചെയ്തു. ജെനീവയിൽ ലോകാരോഗ്യ അസംബ്ലിയിൽ പങ്കെടുക്കുകയായിരുന്ന ആരോഗ്യ മന്ത്രി അബ്ദുൽ ദിയൂഫ് സാർ സെനഗലിലെത്തുമെന്ന് അറിയിച്ചു.
English Summary: Hospital fire: 11 babies d‑ie
You may like this video also