Site iconSite icon Janayugom Online

ചൈനയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു: ലോകാരോഗ്യസംഘടന

ചൈനയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ലോകാരോഗ്യസംഘടന. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ചൈനയില്‍ രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നത്.

ഈ മാസം 15 വരെയുള്ള കണക്കുകളിലാണ് വര്‍ധന. 63,307 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് ചൈനയുടെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. തൊട്ടുമുന്‍പുള്ള ആഴ്ചയേക്കാള്‍ എഴുപത് ശതമാനം കൂടുതലാണിത്. 

Eng­lish Summary:Hospitalizations rise in Chi­na: WHO
You may also like this video

Exit mobile version