Site iconSite icon Janayugom Online

ഗാസയിലെ ആശുപത്രികള്‍ അടച്ചുപൂട്ടുന്നു

gazagaza

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ ഏഴ് ആശുപത്രികളുടെയും 21 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം നിലച്ചതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം. സംഘർഷത്തിൽ 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 60 ശതമാനത്തിലധികം പ്രാഥമിക ശുശ്രൂഷാ സൗകര്യങ്ങൾ നിലവിൽ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണെന്ന് യു­എൻ ഓഫിസ് ഫോർ കോഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

വൈദ്യുതി, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥർ എന്നിവയുടെ കടുത്ത ക്ഷാമമാണ് ആശുപത്രികളിലെ പ്രതിസന്ധിക്ക് കാരണം. പരിക്കേറ്റവര്‍ക്കും മറ്റ് രോഗികള്‍ക്കും ചികിത്സ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതേസമയം, ലെബനൻ അതിർത്തിയില്‍ ഹിസ്‍ബുള്ളയുമായുള്ള പോരാട്ടം രൂക്ഷമായ സാഹചര്യത്തില്‍ വടക്കന്‍ നഗരമായ കിര്യത് ഷ്മോന ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടു. ഉത്തരവ് മേയര്‍ക്ക് നല്‍കിയതായി സൈ­ന്യം അറിയിച്ചു.
പ്രാദേശിക അതോറിട്ടി, ടൂറിസം, പ്രതിരോധ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിലായിരിക്കും നടപടികള്‍. നിരീക്ഷണ പോസ്റ്റുകൾ ഉൾപ്പെടെ ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ഇസ്രയേല്‍ പ്രതിരോധ സേന നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. 

Eng­lish Sum­ma­ry; Hos­pi­tals in Gaza are closing

You may also like this video

Exit mobile version