കന്നഡ സിനിമാരംഗത്തെ ലഹരി ഇടപാട് കേസില്‍ നടി രാഗിണി ദ്വിവേദിക്കും , റിയല്‍ എസ്റ്റേറ്റ് വ്യവസായിയും സുഹൃത്തുമായ പ്രശാന്ത് രംഗയ്ക്കും എതിരേയുള്ള നിയമനടപടികള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.
കേസിലെ രണ്ടും നാലും പ്രതികളായിരുന്നു രാഗിണിയും പ്രശാന്തും. ഇവര്‍ ലഹരിപ്പാര്‍ട്ടികള്‍ നടത്തിയതിനോ ലഹരി ഇടപാട് നടത്തിയതിനോ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡര്‍ വിലയിരുത്തി. 2020 സെപ്റ്റംബര്‍ നാലിനാണ് ബെംഗളൂരു കോട്ടണ്‍പേട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വിവിധ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വിഐപികളെ പങ്കെടുപ്പിച്ച് ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിച്ചു എന്നായിരുന്നു കേസ്. ഇരുവരേയും കൂടാതെ മലയാളി നടന്‍ നിയാസ് മുഹമ്മദ്, ലഹരി മരുന്ന് ഇടപാടുകാരായ ബികെ രവിശങ്കര്‍, ലോം പപ്പര്‍ സാംബെ, രാഹുല്‍ തോണ്‍സെ തുടങ്ങിയവരും കേസില്‍ പ്രതികളാണ്.

