അടിമാലിയില്‍ കേഴമാൻ ഇറച്ചിയുമായി ഹോട്ടലുടമയും ജീവനക്കാരനും പിടിയിൽ. കൂമ്പൻപാറ പൂണേലിപ്പടിയിലെ ഹോട്ടൽ ഉടമ വൈക്കം കുറിച്ചിത്തറ ജോബിൻ കെ ജോസഫ്(52) ജീവനക്കാരൻ കോതമംഗലം വടാട്ടുപാറ കുന്നത്തറ മാമച്ചൻ എന്നു വിളിക്കുന്ന കെ ജി ബിജു (39)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാളെക്കൂടി പിടികിട്ടാനുണ്ട്.സമീപ പ്രദേശത്തെ വനമേഖലയിൽ നിന്നും കെണിയൊരുക്കി 15 കിലോയോളം വരുന്ന കേഴമാനിനെ പിടിച്ചു. പാചകം ചെയ്ത് ഉപയോഗിച്ചതിനു ശേഷം മിച്ചമുണ്ടായിരുന്ന 5 കിലോ തൂക്കം വരുന്ന ഇറച്ചിയാണ് ഹോട്ടലിലെ ഫ്രീസറിൽ നിന്നും കണ്ടെടുത്തത്. തെളിവെടുപ്പിനു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
English Summary:Hotel owner and employee caught with deer meat
You may also like this video