Site icon Janayugom Online

നഷ്ടപരിഹാരം വേണം; ജോഷിമഠില്‍ ഹോട്ടലുടമയുടെ പ്രതിഷേധം

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ പ്രതിഷേധം. ഹോട്ടലുടമയാണ് പ്രതിഷേധവുമായി എത്തിയത്. അദ്ദേഹത്തിന്റെ മലാരി ഇന്‍ എന്ന ഹോട്ടലാണ് പൊളിക്കാന്‍ തീരുമാനിച്ചത്. രാത്രി മുഴുവന്‍ കുടുംബാംഗങ്ങളുമായി ഇയാള്‍ ഹോട്ടലിനു മുന്നില്‍ നിലയുറപ്പിച്ചു .
ഉത്തരാഖണ്ഡിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ജോഷിമഠ് എന്ന ചെറുനഗരത്തില്‍ ഭൂമി വിണ്ടുകീറുകയും കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ ഉണ്ടാകുകയും ചെയ്യുന്ന പ്രതിഭാസമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉണ്ടായത്. 

ഭൂമി ഇടിഞ്ഞു താഴ്ന്ന് 723 വീടുകള്‍ക്ക് വിള്ളല്‍ വീണു. ചമോലി ജില്ലയില്‍ തന്നെയുള്ള കര്‍ണപ്രയാഗിലും വിള്ളല്‍ കണ്ടെത്തിയ വീടുകളുടെ എണ്ണം 50 ആയി ഉയര്‍ന്നു. നിരവധി കുടുംബങ്ങളെ ഇതിനോടകം തന്നെ മാറ്റി പാര്‍പ്പിച്ചു. കൂടാതെ ഈ മേഖല മണ്ണിടിച്ചില്‍ മേഖലയായി അധികൃതര്‍ പ്രഖ്യാപിക്കുകയും ചെയ്തു. പ്രദേശം മണ്ണിടിച്ചില്‍ മേഖലയായി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ജോഷിമഠ് ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉന്നതല യോഗം വിളിച്ചിട്ടുണ്ട്.

Eng­lish Summary;Hotel own­er’s protest in Joshimath
You may also like this video

Exit mobile version