Site icon Janayugom Online

പട്ടാപ്പകല്‍ കാഞ്ഞങ്ങാട് നഗര മധ്യത്തില്‍ക്വട്ടേഷന്‍ ആക്രമം, വാഹനവും സ്വര്‍ണ്ണവും പണവും ടി.വിയും കവര്‍ന്നു

പട്ടാപ്പകല്‍ കാഞ്ഞങ്ങാട് നഗര മധ്യത്തില്‍ ക്വട്ടേഷന്‍ ആക്രമം. ഗൃഹനാഥനെയും ഭാര്യയെയും ആക്രമിച്ച് വാഹനവും സ്വര്‍ണ്ണവും പണവും ടി.വിയും കവര്‍ന്നു. കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂള്‍ റോഡില്‍ ഗണേഷ് മന്ദിരത്തിന് പിറകുവശത്തുള്ള എച്ച് ആര്‍ ദേവദാസി(65)ന്റെ വീട്ടിലാണ് ആക്രമം നടന്നത്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിന്റെയും ഭാര്യ ലളിത(63)യെയും മര്‍ദ്ദിച്ചു. ഇവരുടെ ദേഹത്തുണ്ടായ ആഭരണങ്ങള്‍ സംഘം ഊരിയെടുത്തു. ഇതിനു പുറമെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളും സംഘം കവര്‍ന്നു. ഏകദേശം നാല്‍പത് പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി ദേവദാസ് പറഞ്ഞു. ഇതിനു ശേഷം പുറത്ത് നിര്‍ത്തിയിട്ടിയിരുന്ന പുതിയ കെ.എല്‍ 60 ടി ഒ 810 നമ്പര്‍ ഇന്നോവ ക്രിസ്റ്റ കാറും സംഘം കൊണ്ടു പോയി. കാറില്‍ ഇരുപതിനായിരം രൂപയുണ്ടായിരുന്നതായി ദേവദാസ് പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓ ടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കൂടെ താമസിക്കുകയായിരുന്ന മകള്‍ അക്ഷിത പുറത്തുള്ള സമയത്തായിരുന്നു സംഘ മെത്തി ആക്രമം നടത്തി മോഷണം നടത്തിയിരിക്കുന്നത്. മുന്നാം മൈലില്‍ താമസിക്കുന്ന രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചത് എന്ന് എച്ച്.ആര്‍ ദേവദാസ് ആ രോപിച്ചു. ഭൂമിയിടപാടുമായി സംബന്ധിച്ചുള്ള ഒരു പ്രശ്‌നത്തെ മുന്‍ നിര്‍ത്തിയാണ് ആക്രമമുണ്ടായതെന്നും എച്ച്.ആര്‍ ദേവദാസ് കൂട്ടി ചേര്‍ത്തു. ആക്രമത്തില്‍ പരി ക്കേറ്റ ദേവദാസിനെയും ലളിതയെയും ആശു്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹോസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി സതീഷ്, എ.എസ്.ഐ രാമകൃഷ്ണന്‍ ചാലിങ്കാല്‍, സിവില്‍ പൊലിസ് ഓഫിസര്‍ ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ആക്രമത്തില്‍ ഭയന്ന് വിറച്ച് ലളിതയും ദേവദാസും
പട്ടാപ്പകല്‍ വെള്ളിയാഴ്ച  ഉച്ചയ്ക്ക് കാഞ്ഞങ്ങാട് നഗര മധ്യത്തില്‍ ക്വട്ടേഷന്‍ ആക്രമത്തിന് വിധേയമായ ദേവദാസും ലളിതയും ഇപ്പോഴും ഷോക്ക് വിട്ടു മറാത്ത അവസ്ഥയിലാണുള്ളത്. കടുത്ത മര്‍ദ്ദനമാണ് ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും ഏറ്റുവാങ്ങിയതെന്ന് ദേവദാസ് പറയുന്നത്. ദേവദാസിന് മൂക്കിന് പരിക്കുണ്ട്. ദേഹത്തുണ്ടായിരുന്ന പന്ത്രണ്ട് പവന്‍ സ്വര്‍ണ്ണം ഊരി സംഘം എടുത്തു. കത്തി കാത്തി ഭീഷണി പ്പെടുത്തിയ പ്പോള്‍ ജീവ ഭയത്തില്‍ എല്ലാം കൊടുത്തുവെന്നാണ് ആരോഗ്യ പ്രശ്‌നം കാരണം ഊന്നു വടിയില്‍ നടക്കുന്ന ദേവദാസ് പറഞ്ഞത്. ലളിതയുടെ മുക്കുത്തി പോലും സംഘം പൊട്ടിച്ച് കൊണ്ടു പോയി.താലിമാലയും കൂടാതെ വളകളും സംഘം കൊണ്ടു പോയിതായി വേദനയോടെ ലളിത പറയുന്നു.

പരിക്കേറ്റ ദേവദാസും ലളിതയും

Exit mobile version