Site icon Janayugom Online

മലപ്പുറത്ത് കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

മലപ്പുറത്ത് കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. കരിപ്പൂര്‍ മാതംകുളം റിസ്‌വാന (8), റിൻസാന (7 മാസം) എന്നീ കുട്ടികള്‍ മരിച്ചത്. പുലർച്ചെ അഞ്ച് മണി കഴിഞ്ഞാണ് സംഭവം. സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിന്റെ മതിൽ അടുത്തുള്ള വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ രക്ഷപ്പെട്ടത്.സംഭവ സ്ഥലത്ത് എത്തിയ നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തി. കുട്ടികളുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

eng­lish sum­ma­ry: house col­lapsed due to heavy rain in Malappuram
you may also like this video

Exit mobile version