Site iconSite icon Janayugom Online

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്, നാളെ തറക്കല്ലിടും

അരുവിക്കര ചെറ്റച്ചൽ സമരഭൂമിയിലെ 18 കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. ചെറ്റച്ചലിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് നിർമ്മിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ നാളെ വൈകിട്ട് നാലിന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ ആർ കേളു നിർവഹിക്കും. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനാവും. അടൂർ പ്രകാശ് എംപി മുഖ്യാതിഥിയാവും. 

രണ്ട് പതിറ്റാണ്ട് സമരം ചെയ്ത് നേടിയ ഭൂമിയിൽ, തദ്ദേശീയ ജനതയുടെ സഹകരണ നിർമ്മാണ പ്രസ്ഥാനമായ കുളത്തൂപ്പുഴ ഗോത്രജീവിക സംഘമാണ് വീടുകൾ നിർമ്മിക്കുന്നത്. ഓരോ വീടിനും ആറ് ലക്ഷം രൂപ വീതം ചെലവിടും. 2022 ഓഗസ്റ്റ് 25നാണ് സമരം ഒത്തുതീർത്ത് 33 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ച് പട്ടയം ലഭ്യമാക്കിയത്. പ്രത്യേക അനുമതി നേടിയാണ് ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നത്. 

Exit mobile version