Site icon Janayugom Online

ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. പാലാ കണ്ണാടിയുറുമ്പ് ചാമക്കാലയില്‍ സോമന്‍ നായരുടെ ഭാര്യ രാധാമണിയാണ് (54) മരിച്ചത്.

ശനി രാവിലെ എട്ടിന് കണ്ണാടിയുറുമ്ബ് പഴയകൊട്ടാരം റോഡിലാണ് അപകടം. ജോലിക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മഴയത്ത് റോഡില്‍ തെന്നുകയും പിന്‍ സീറ്റിലിരുന്ന രാധാമണി റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് തന്നെ മരിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന മകന്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Eng­lish Sum­ma­ry :house wife died in bike acci­dent in pala

You may also like this video :

Exit mobile version