രാജ്യത്ത് വീട്ടുചെലവ് കുതിച്ചുയരുന്നു. കഴിഞ്ഞ മാസം മാത്രം ഗ്രാമീണ നഗര മേഖലയില്‍ വീട്ടുചെലവ് അമ്പത് ശതമാനത്തിലധികം വര്‍ധിച്ചു. ആക്സിസ് മൈ ഇന്ത്യ നടത്തിയ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഉപഭോക്തൃ സൂചികയിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ വീട്ടുചെലവില്‍ ഏറ്റവും കൂടുതല്‍ വര്‍ധവുണ്ടായിരിക്കുന്നത് പശ്ചിമബംഗാളിലാണ്, എഴുപത് ശതമാനമാണ് വര്‍ധന. 61 ശതമാനവുമായി ആന്ധ്രാപ്രദേശും തെലങ്കാനയുമാണ് തൊട്ടുപിന്നില്‍.
എന്നാല്‍ തൊട്ടുമുമ്പുള്ള മാസത്തെ ഉപഭോക്തൃ സൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍ വീട്ടുചെലവില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായതായും സര്‍വെ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മാസം 49 ആയിരുന്നത് ഈ മാസം 48 ആയി.
അവശ്യവസ്തുക്കളായ വ്യക്തിഗത ശുചിത്വ വസ്തുക്കളും വീട്ടുസാധനങ്ങള്‍ക്കും വേണ്ടിയുള്ള ചെലവാക്കല്‍ 32 ശതമാനം കുടുംബങ്ങളിലും വര്‍ധിച്ചു. കഴിഞ്ഞ മാസം ഇതിന്റെ ആകെ പോയിന്റ് 21 ആയിരുന്നു. 21000 മുതല്‍ 37000 വരെ മാസവരുമാനമുള്ള 37 ശതമാനം കുടുംബങ്ങളിലും ഇത്തരം ചെലവഴിക്കലുകള്‍ വര്‍ധിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നതില്‍ കര്‍ണാടകയാണ് മുന്നില്‍, ഏകദേശം 45 ശതമാനം വരുമിത്.
എസി, കാര്‍, ഫ്രിഡ്ജ് തുടങ്ങിയ ആഡംബര വസ്തുക്കള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനാണ് ഇതില്‍ ഏറ്റവും മുന്നില്‍. വിറ്റാമിന്‍സ്, പരിശോധനകള്‍, മികച്ച ഭക്ഷണം തുടങ്ങി ആരോഗ്യസംബന്ധമായ വിഷയങ്ങളില്‍ പണം ചെലവഴിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്ന് സര്‍വെ വ്യക്തമാക്കുന്നു.
english summary; Household costs are soaring; An increase of more than 50 percent
you may also like this video;