തമിഴ്‌നാട്ടില്‍ നിന്നും വില്‍പ്പനയ്ക്കായി തൂക്കുപാലത്ത് എത്തിച്ച 3200 പായ്ക്കറ്റ് നിരോധിത പാന്‍മസാല ഉല്പന്നങ്ങളുമായി ഗൃഹനാഥന്‍ പിടിയില്‍. നാല് ചാക്കുകളിലാക്കി ഓട്ടോറിക്ഷയില്‍ പോകുന്ന വഴിയ്ക്കാണ് തൂക്കുപാലം വടക്കേപുതുപറമ്പില്‍ ഫൈസല്‍ (40)നെ നെടുങ്കണ്ടം എസ്‌ഐ ജയകൃഷ്ണന്‍ ടി എസ് ന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ നിന്ന് ഗണേഷ് പിടികൂടിയത്.
തൂക്കുപാലത്തെ ഏതാനും കടകളില്‍ വിതരണത്തിന് ഓട്ടം വിളിച്ച ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹാന്‍സ് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. 120 രൂപ വില വരുന്ന വലിയ പായ്ക്കറ്റിനുള്ളില്‍ 15 എണ്ണം ഗണേഷിന്റെ ചെറിയ പായ്ക്കറ്റുകളാണ് ഉള്ളത്. പത്ത് രൂപയില്‍ താഴെമാത്രം വില വരുന്ന ഓരോ ഗണേഷും 80 മുതല്‍ 120 വിലയ്ക്കാണ് വിപണിയില്‍ വില്‍പ്പന നടത്തുന്നത്. ഫൈസലിന് ഹാന്‍സ് എത്തിച്ച് നല്‍കിയവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. പരിശോധനയില്‍ രഞ്ജു, ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ സതീഷ്, അനുപ്, ടോം എന്നിവര്‍ പങ്കെടുത്തു.
English Summary; Householder arrested with 3200 packets of banned Panmasala products
You may also like this video

