ശക്തമായ കാറ്റിലും പേമാരിയിലും തലവടിയിൽ വീടുകൾ തകർന്നു. തലവടി പഞ്ചായത്ത് 8-ാം വാർഡിൽ വല്യതറ ഉത്തമൻ, പാലത്തിങ്കൽ സന്തോഷ് എന്നിവരുടെ വീടുകളാണ് തകർന്നത്. ശക്തമായ കാറ്റിൽ ഉത്തമന്റെ വീടിന്റെ മേൽക്കൂര പൂർണ്ണമായി പറന്നു പോയിരുന്നു. സന്തോഷിന്റെ വീടിന്റെ മുകളിലേയ്ക്ക് മരം കടപുഴകി വീടാണ് കേടുപറ്റിയത്. പ്രദേശത്ത് നിരവധി മരങ്ങളും കടപുഴകി വീണിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധവും നിലച്ചിരുന്നു. ഇക്കുറി മൂന്നാം തവണയാണ് തലവടിയിൽ നാശം നേരിടുന്നത്. നാശനഷ്ടം നേരിട്ട സ്ഥലങ്ങളിൽ ജനപ്രതിനിധികൾ സന്ദർശനം നടത്തി.
ആലപ്പുഴയില്‍ ശക്തമായ കാറ്റിൽ തലവടിയിൽ വീടുകൾ തകർന്നു

