വീട്ടമ്മ കിടപ്പുമുറിയിൽ തീ കൊളുത്തി മരിച്ചനിലയിൽ. അരൂർ പഞ്ചായത്ത് 12ാം വാർഡിൽ ചന്തിരൂർ ചിറയിൽ മാലതി (56)ആണ് മരിച്ചത്. ചെല്ലാനം വൈഷ്ണവി ക്ഷേത്രത്തിലെ ശാന്തിക്കാരനായ മകൻ ആയില്യംപൂജ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് അടച്ചിട്ട വീട്ടിലെ കിടപ്പു മുറിയിൽ നിന്ന് പുക കണ്ടത്. വാതിൽ തുറക്കാൻ പറ്റാതിരുന്നതിനേ തുടർന്ന് വാതിൽ ചവുട്ടി തുറന്നാണ് മകൻ അകത്തു കയറിയത്. ഉടൻ തന്നേ സമീപ വാസികളെ വിളിച്ച് വരുത്തി വെള്ളം ഒഴിച്ച് തീ കെടുത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതിന് മുൻപ് ഇവര്‍ പല തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി സമീപവാസികള്‍ പറയുന്നു. വർഷങ്ങൾക്ക് മുൻപ് ഇവരുടെ സഹോദരിയും ആത്മഹത്യ ചെയ്തിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപതിയിലേക്ക് മാറ്റി. ഭർത്താവ് വിജയൻ. വിഷ്ണു,ശാന്തി എന്നിവര്‍ മക്കളാണ്.
ആലപ്പുഴയില്‍ വീട്ടമ്മ തീ കൊ ളുത്തി മ രിച്ചനിലയിൽ

