പ്രേമം നിരസിച്ചതിന് വീട്ടമ്മയെ ഡെലിവറി ജീവനക്കാരൻ കൊല്ലാൻ ശ്രമിച്ചു. മണക്കാട് എംഎസ്കെ നഗർ സ്വദേശി അക്ഷയ് ജിത്ത് ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. സ്വകാര്യ കൊറിയർ കമ്പനിയിലെ ഡെലിവറി ജോലിക്കാരനായ യുവാവ് തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയെ രണ്ട് വർഷം മുമ്പാണ് പരിചയപ്പെടുന്നത്. പിന്നാലെ നിരന്തരം ഫോൺ ചെയ്യുകയും മെസേജുകൾ അയയ്ക്കുകയും ചെയ്തിരുന്നു.
പല തവണ യുവതിയോട് ഇയാല്‍ പ്രേമാഭ്യർഥന നടത്തി. വീട്ടമ്മയാണെന്നറിഞ്ഞിട്ടും ശല്യം തുടർന്നു.ഉടുവില്‍ യുവതി പ്രേമാഭ്യർഥന നിരസിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ അക്ഷയ് വീട്ടമ്മയേ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയിരുന്നു.തുടര്‍ന്നാണ് വീട്ടില്ലെത്തി കൊല്ലാൻ ശ്രമിച്ചത്. കഴുത്തിനെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടയില്‍ സ്ത്രീ ഒഴിഞ്ഞുമാറി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ഇവർ തുമ്പ പൊലീസിൽ പരാതിപ്പെട്ടു. ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ സമാനമായ പരാതികൾ നേരത്തെയുമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

