രാജ്യത്ത് വിവാഹിതരായ സ്ത്രീകള്‍ പ്രതിദിനം ശരാശരി ഏഴ് മണിക്കൂറും പുരുഷന്മാര്‍ മൂന്ന് മണിക്കൂറില്‍ താഴെയും വീട്ടുജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്. ലോകബാങ്ക്, ദേശീയ സാമ്പിള്‍ സര്‍വേ ഓഫിസ് എന്നിവയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്. ജോലി, വരുമാന പരിധി, ജാതി ഭേദമില്ലാതെ രാജ്യത്തെ ഒട്ടുമിക്ക സ്ത്രീകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്.
വീട്ടുജോലികളുടെ ഭാരമനുസരിച്ച് മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണം കുറയുന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തില്‍ വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം കുറയുകയാണ്. 10 വര്‍ഷത്തില്‍ പത്താം ക്ലാസ് പ്രവേശനം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം 46ല്‍ നിന്ന് 87 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തൊഴിലിടങ്ങളിലെ സ്ത്രീസാന്നിധ്യം 30ല്‍ നിന്ന് 24 ശതമാനമായി കുറഞ്ഞു.
ഭൂട്ടാൻ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം ഏറ്റവും കുറവുള്ള രാജ്യമാണ് ഇന്ത്യ. ചൈനയാണ് മുന്നില്‍. 61 ശതമാനം. മറ്റ് ജോലികള്‍ക്ക് പോകാത്ത സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ സമയം ‘കൂലി ലഭിക്കാത്ത ജോലി’ കളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
English Summary: housework; India lags behind seven countries, including Pakistan, in terms of women’s presence in the workforce
You may also like this video

