ഇസ്രായേലിൽ വീണ്ടും ഹൂതി ആക്രമണം. തെക്കൻ ഇസ്രായേലിലെ എയ്‌ലത്ത് മേഖലയിൽ ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് കഴിഞ്ഞ രാത്രിയാണ് ഡ്രോൺ എയ്‌ലത്ത് നഗരത്തിൽ പ്രവേശിച്ചത്. ആക്രമണ സാധ്യത കണക്കിലെടുത്ത് പ്രദേശത്തു നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.

