ആഫ്രിക്കയിലെ ജിബൂത്തിയിൽ നിന്നും ജിദ്ദയിലേക്ക് വരികയായിരുന്ന കണ്ടെയ്നർ കപ്പലിനു നേരെ യമനിൽ നിന്നും ഹൂതികളുടെ മിസൈൽ ആക്രമണം. സമുദ്രപാതയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനെതിരായ ഹൂതികളുടെ ഏറ്റവും പുതിയ ആക്രമണം. യമനിലെ മോഖ തീരത്ത് വെച്ചാണ് ആക്രമണം നടന്നതെന്ന് ബ്രിട്ടീഷ് മിലിട്ടറിയുടെ യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. തുര്‍ന്ന് പ്രദേശത്ത് ജാഗ്രത പാലിക്കാൻ കപ്പലുകളോട് സെന്റര്‍ ആവശ്യപ്പെട്ടു.
ജിബൂട്ടിയിൽ നിന്ന് ജിദ്ദയിലേക്ക് പോവുകയായിരുന്ന മാൾട്ടയുടെ പതാക ഘടിപ്പിച്ച കണ്ടെയ്നർ കപ്പലിനു നേരെയാണ് മൂന്ന് മിസൈലുകളുടെ ആക്രമണം ഉണ്ടായതെന്ന് സ്വകാര്യ സുരക്ഷാ സ്ഥാപനമായ ആംബ്രെ വ്യക്തമാക്കി.
യു.എസ് മാരിടൈം അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് ഹൂതികൾ 50 ലധികം കപ്പൽ ആക്രമണങ്ങൾ നടത്തുകയും ഒരു കപ്പൽ പിടിച്ചെടുക്കുകയും മറ്റൊന്ന് വെള്ളത്തിൽ മുക്കുകയും ചെയ്തിരുന്നു. ഹൂത്തികളുടെ ഭീഷണി കാരണം ചെങ്കടലിലൂടെയും ഏദൻ ഉൾക്കടലിലൂടെയുമുള്ള ഷിപ്പിംഗ് കുറഞ്ഞിരിക്കുകയാണ്.
English Summary: Houthi attack in the Red Sea; Three missile attack towards cargo cup
You may also like this video