Site iconSite icon Janayugom Online

ചപ്പാത്തിക്കും റൈസിനും കിടിലൻ മാച്ച്: കേരളാ സ്റ്റൈല്‍ ഭിണ്ടി മസാല ട്രൈ ചെയ്താലോ?

റൈസിനും ചപ്പാത്തിക്കുമൊപ്പം കൂട്ടാൻ പറ്റിയ ഒരു വെണ്ടയ്ക്ക കറിയുണ്ടാക്കിയാലോ? സാധാരണഗതിയില്‍ നോര്‍ത്ത് ഇന്ത്യൻ ഡിഷസിന്റെ കൂട്ടത്തില്‍പ്പെടുന്ന ഭിണ്ടി മസാല, ഒന്നു മാറ്റിപ്പിടിച്ച് കേരള സ്റ്റൈലാണ് ഇവിടെ ട്രൈ ചെയ്യുന്നത്. തൈര് ചേര്‍ക്കാത്തതുകൊണ്ടുതന്നെ ബ്രേക്ക് ഫാസ്റ്റ് ആയിട്ടുള്ള ഏത് പലഹാരത്തിനുമൊപ്പം ഇത് കിടിലമായിരിക്കും..

ചേരുവകള്‍ ഇങ്ങനെ-

വൃത്തിയായി കഴുകിയ വെണ്ടക്ക 20 എണ്ണം..
വെളിചെണ്ണ പാകത്തിന് 3 ടേബിള്‍ സ്പൂണ്‍
സവാള രണ്ട്
തക്കാളി രണ്ട്
ഇഞ്ചി വെളുത്തുള്ളി ഒരു ടേബിള്‍ സ്പൂണ്‍ അരച്ചത്
ജീരകം
പച്ചമുളക് 2 എണ്ണം
മുകള് പൊടി
മഞ്ഞള്‍ പൊടി
ഗരം മസാല
ഉപ്പ് (പാകത്തിന്)
പഞ്ചസാര, ഒരു ചെറിയ കാല്‍ സ്പൂണ്‍ ( ഓപ്ഷണല്‍)
(വെണ്ടയ്ക്കയുടെ അളവിന് അനുസരിച്ച് മസാലപ്പൊടികള്‍ അല്‍പ്പം മാത്രം ഉപയോഗിച്ചാല്‍ മതിയാകും.)

ഉണ്ടാക്കുന്ന വിധം

ഒരു മീഡിയം കഷണത്തില്‍ അരിഞ്ഞ വെണ്ടക്ക വെളിച്ചെണ്ണയില്‍ നന്നായി വഴറ്റിയെടുത്ത് മാറ്റി വയ്ക്കുക. ബാക്കി വന്ന വെളിച്ചെണ്ണയില്‍ ജീരകം പൊട്ടിച്ച ശേഷം സവാള വയറ്റി നിറം മാറുന്നതിന് മുന്‍പ് അരിഞ്ഞ് വച്ച പച്ചമുളക് ചേര്‍ക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേര്‍ക്കുക. ശേഷം മുറിച്ച് വച്ച തക്കാളി ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റുക. രണ്ട് ടേബിള്‍ സ്പൂണ്‍ മുകള് പൊടി , കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി, ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാല ചേര്‍ത്ത് പൊടികളുടെ പച്ച മണം മാറുന്നത് വരെ വഴറ്റുക. ശേഷം വഴറ്റി മാറ്റി വച്ച വെണ്ടക്ക ചേര്‍ത്ത് ഇളക്കുക. പാകത്തിന് ഉപ്പ് ഇട്ട ശേഷം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ലേശം പഞ്ചസാരയും ചേര്‍ത്ത് സ്വാദിഷ്ടമായ ഭിണ്ടി മസാല കുറുക്കിയെടുക്കാം.… 

Exit mobile version