രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. ആരൊക്കെ മതിൽ ചാടുമെന്ന് പാർട്ടിക്ക് എങ്ങനെ അറിയാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ ശബ്ദരേഖ പുറത്തുവന്നതോടെ കാര്യത്തിന്റെ ഗൗരവം വർധിച്ചു. കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ല. മാതൃകാപരമായ നടപടി വൈകാതെയുണ്ടാകും. രാഷ്ട്രീയ എതിരാളികള്‍ പോലും പ്രതീക്ഷിക്കാത്ത സീനാണ്.
പാർട്ടി ഈ വിഷയം ഗൗരവത്തിൽ കാണുന്നുണ്ട്. മുൻ ധാരണകൾ വേണ്ടെന്നും ആർക്ക് എന്ത് രോഗമാണെന്ന് എങ്ങനെ പറയാൻ പറ്റും. ചെറുപ്പക്കാർ നിയമസഭയിൽ വരണമെന്നായിരുന്നു പാർട്ടിയുടെ തീരുമാനം. അത് ഇങ്ങനെ ആകുമെന്ന് കരുതിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും പോലീസിന് അന്വേഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

