Site iconSite icon Janayugom Online

പരീക്ഷയെ എങ്ങനെ ഫലപ്രദമായി നേരിടാം?

examexam

നമ്മുടെ കുട്ടികൾ ഒരു പരീക്ഷാ കാലത്തിലേക്ക് കടക്കുകയാണ്. കുട്ടികൾ വളരെ തീവ്രമായി പഠിച്ചുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. പ്രതേകിച്ചു പൊതു പരീക്ഷകളും തുടർന്ന് മത്സര പരീക്ഷയുടെയും മാസങ്ങൾ ആണ് വരാൻ പോകുന്നത്. ഈ അവസത്തിൽ കുട്ടികളും രക്ഷിതാക്കളും മനസിലാക്കേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്. രക്ഷിതാക്കൾ പ്രതേകിച്ചു ഈ അവസരത്തിൽ പഠനകാര്യങ്ങളിൽ കൂടുതൽ ആയി സമ്മർദ്ദം കുട്ടികളിൽ ചെലുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയം സമ്മർദ്ദങ്ങൾക്ക് ഉള്ളതല്ല, മറിച്ചു പഠിച്ച കാര്യങ്ങൾ ആവർത്തിച്ച് പഠിക്കുന്നതിനും വിട്ടുപോയ പ്രധാന ഭാഗങ്ങൾ പഠിക്കുന്നതിനും ഉള്ള സമയം ആണ്. ഈ സമയം കുട്ടികളെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നത് അവരുടെ പരീക്ഷയിലെ പ്രകടനത്തെ ബാധിക്കുന്നതിനു കാരണം ആകും. കുട്ടികൾക്ക് സമ്മർദ്ദങ്ങൾ ഇല്ലാതെ സ്വയം പഠിക്കുന്നതിനു ഉള്ള അവസരമാണ് ഈ അവസരത്തിൽ ഉണ്ടാക്കേണ്ടത്.

കുട്ടികൾ സ്വയം സമ്മർദ്ദത്തിൽ ആക്കുന്ന പ്രവണതയും കണ്ടു വരുന്നു. കുട്ടികൾ സ്വയം ചെലുത്തുന്ന സമ്മർദ്ദം ആണെങ്കിലും രക്ഷകർത്താക്കളുടെ സമ്മർദ്ദം ആണെങ്കിലും കൂടുതലായും സംഭവിക്കുന്നത് മറ്റുള്ളവരുമായി താരതമ്മ്യപ്പെടുത്തുന്നതിലൂടെ ആണ്. മറ്റുള്ളവരുമായുള്ള താരതമ്യം പൂർണമായും ഒഴുവാകേണ്ടത് ഫലപ്രദമായ പഠനത്തിന് ആവശ്യമാണ്. ഈ അവസരത്തിൽ വിദ്യാർത്ഥികൾ ആരും റിസൾട്ടിനെ കുറിച്ച് ചിന്തിക്കരുത്. പകരം എന്റെ അറിവ് വർധിപ്പിക്കാൻ വേണ്ടിയുള്ള ആത്മാർത്ഥമായും സത്യസന്ധമായും വിശ്വസ്തതയോടും കൂടെ ഉള്ള ശ്രമങ്ങൾ ആണ് നടത്തേണ്ടത്.

ഈ സമീപനം വിദ്യാർത്ഥികളിൽ യഥാർത്ഥമായ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് സഹായിക്കും. ഒരു കൃത്യമായ ദിനചര്യ ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കുക. അത് എല്ലാദിവസവും ഒരുപോലെ ആകത്തക്ക നിലയിൽ ക്രമീകരിക്കുക. പ്രതേകിച്ചു ഉറക്കം, ഭക്ഷണം, എക്‌സർസൈസ്, പഠനം മുതലായവ. ഇതിൽ പരീക്ഷ നടക്കാൻ പോകുന്ന സമയം ഇപ്പോഴേ എന്നും കൃത്യമായി മാതൃക പരീക്ഷ സ്വന്തമായി എല്ലാദിവസവും ചെയ്യുന്നതിനോ അല്ലങ്കിൽ പഠിക്കുന്നതിനോ കൃത്യമായി എല്ലാദിവസവും അതേ സമയം മാറ്റി വക്കുക. ഉദാഹരണത്തിന് പരീക്ഷ എല്ലാദിവസവും പത്തു മണിമുതൽ പന്ത്രണ്ടു മണിവരെയും രണ്ടു മണിമുതൽ നാലുമണിവരെയും ആണെങ്കിൽ ഇപ്പോഴേ എല്ലാ ദിവസവും ആ സമയം വേറെ ഒന്നിലും വ്യാപൃതരാവാതെ മാതൃക പരീക്ഷക്കൊ ഉത്തരങ്ങൾ എഴുത്തിനോക്കുന്നതിനോ മുൻകാല ചോദ്യങ്ങൾ ചെയ്ത്‌ നോക്കുന്നതിനോ ആത്മാർഥമായി മുൻകൈ എടുക്കുക. ഇത് പരീക്ഷാപ്പേടി കുറക്കുന്നതിന് സഹായിക്കും. പരീക്ഷ എഴുതാൻ പോകുന്ന മിക്കവാറും എല്ലാവരിലും ചെറിയ രീതിയിൽ ഉള്ള പെർഫോമൻസ് ആംഗ്സൈറ്റി ഉണ്ടാകാറുണ്ട്. ഇത് വലിയ പ്രശ്നമായി കാണേണ്ടതില്ല. കാരണം ചെറിയ രീതിയിൽ ഉള്ള പെർഫോമൻസ് ആംഗ്സൈറ്റി നമ്മുടെ ഏകാഗ്രത വർധിപ്പിക്കുന്നതിനും പരീക്ഷയെ കുറേക്കൂടെ സീരിയസ് ആയി സമീപിക്കുന്നതിനും സഹായിക്കും.

ഉത്ക്കണ്ട ഒരു പ്രശ്നമായി മാറുന്നത് പരീക്ഷ എഴുതുന്നതിനു തടസം ആകുന്നെങ്കിൽ മാത്രമാണ്. അങ്ങനെ ഉണ്ടെങ്കിൽ കുറച്ചുകൂടെ സൂക്ഷ്മമായി ഒരു മാനസീക വിദഗ്ദ്ധന്റെ സഹായം തേടേണ്ടതാണ്. അതുപോലെ പഠിക്കാൻ ഇഷ്ടം ഉള്ള വിഷയങ്ങൾ ആദ്യം കുറച്ചു സമയമെടുത്ത് പഠിക്കുകയും പിന്നീട്‌ പ്രയാസം ഉള്ള വിഷയങ്ങൾ കൂടുതൽ സമയം എടുത്ത് പഠിക്കുകയും ചെയ്യന്നത് കുറച്ചുകൂടെ വിദ്യാർത്ഥികളെ സഹായിക്കും. അങ്ങനെ നിങ്ങൾക്ക് നല്ല ഒരു അക്കാഡമിക് ലൈഫ് ഞാൻ ആശംസിക്കുന്നു. 

നിതിൻ എ.എഫ്.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

Exit mobile version