റഷ്യയില്‍ നിന്ന് എങ്ങനെ പുറത്ത് കടക്കാമെന്നതാണ് ഏറ്റവും കൂടുതല്‍ റഷ്യക്കാര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത വാചകമെന്ന് ബിബിസി റിപ്പോര്‍ട്ട്. പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ രാജ്യത്തെ മൂന്ന് ലക്ഷം റിസര്‍വ് സൈനികരെ കൂടി യുദ്ധമുഖത്തിറക്കാനുള്ള ശ്രമത്തിലാണ് പുടിന്‍. റിസര്‍വ് സൈനികരോട് സൈന്യത്തിന്റെ ഭാഗമാകാന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ റഷ്യയില്‍ നിന്നുള്ള വിമാന ടിക്കറ്റുകള്‍ അതിവേഗം വിറ്റുതീര്‍ന്നു. സാമൂഹിക മാധ്യമങ്ങളില്‍, റഷ്യന്‍ അതിര്‍ത്തിയില്‍ രാജ്യം വിടാനായെത്തിയവരുടെ വാഹനങ്ങളുടെ കിലോമീറ്റര്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു.
പുതിയ സൈനിക റിക്രൂട്ട്‌മെന്റിനെതിരെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധിച്ചതോടെ നൂറ് കണക്കിന് പ്രതിഷേധക്കാരെ റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലും മോസ്‌കോയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായതെന്നും റിപ്പോര്‍ട്ടുണ്ട്. ഇര്‍കുട്സ്‌കിലും മറ്റ് സൈബീരിയന്‍ നഗരങ്ങളിലും യെക്കാറ്റെറിന്‍ബര്‍ഗിലും ഡസന്‍ കണക്കിന് പ്രതിഷേധക്കാരും തടവിലായി.
അധിനിവേശം ഏഴ് മാസം പൂര്‍ത്തിയാക്കുമ്പോള്‍ റഷ്യയ്ക്ക് ഉക്രെയ്‌ന്റെ മണ്ണില്‍ ഭീമമായ നഷ്ടമാണ് നേരിടേണ്ടിവന്നതെന്ന് ഉക്രെയ്ന്‍ സൈന്യം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. സോപാര്‍ജിയയിലും റഷ്യന്‍ വിമത ശക്തിപ്രദേശങ്ങളായ ഡോണ്‍ബാസ്, ലുഹാന്‍സ് മേഖലയിലും നിര്‍ബന്ധിത ഹിതപരിശോധന നടത്തി നിയമപരമായി തങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളിലാണ് റഷ്യ.
English summary; How to get out of Russia; The most searched phrase by Russians on Google
You may also like this video;