Site icon Janayugom Online

എച്ച്എസ്എസ്, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് നാളെ തുടക്കം

രണ്ടാം വർഷ ഹയർസെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷകൾക്ക് നാളെ തുടക്കമാകും. ഏപ്രില്‍ 26 വരെയാണ് പരീക്ഷ. കേരളത്തിനകത്തും പുറത്തുമായി 2,005 കേന്ദ്രങ്ങളിലാണ് ഹയർ സെക്കന്‍ഡറി പരീക്ഷ നടക്കുന്നത്. പരീക്ഷയുടെ നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

ആകെ 4,33,325 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരീക്ഷ നടത്തിപ്പിനായി 2,005 ചീഫ് സൂപ്രണ്ടുമാരെയും 4,015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22,139 ഇൻവിജിലേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്.

വൊക്കേഷണൽ ഹയർസെക്കന്‍ഡറിക്ക് 389 കേന്ദ്രങ്ങളിലായി എന്‍എസ്‍ക്യൂഎഫ് വിഭാഗത്തിൽ 30,158, മറ്റു വിഭാഗത്തിൽ 1,174 ഉൾപ്പെടെ 31,332 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിച്ച് ഏപ്രില്‍ 29ന് അവസാനിക്കും. സംസ്ഥാനത്ത് ഇക്കുറി 4,27,407 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.

Eng­lish Sum­ma­ry: HSS and VHSE exams start tomorrow

You may like this video also

Exit mobile version