സംസ്ഥാനത്ത് മേഖലകൾ തിരിച്ച് സാങ്കേതികവിദ്യാധിഷ്ഠിത ഉച്ചകോടികൾ സംഘടിപ്പിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) ഐടി പാർക്കുകളുമായി കൈകോർക്കുന്നു. നൂതന ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകളെയും സമൂഹത്തെയും ആകർഷിക്കുകയാണ് ലക്ഷ്യം
സ്റ്റാർട്ടപ് സംരംഭകരുടെ വെർച്വൽ ഉച്ചകോടിയായ ‘ഹഡിൽ ഗ്ലോബൽ 2022’ന്റെ സമാപനദിനത്തിലാണ് തീരുമാനം. ഞായറാഴ്‌ച ബ്ലോക്ചെയിൻ ഉച്ചകോടിയും ഗ്രീൻ ഇന്നൊവേഷൻ ഫണ്ടിന്റെ ഡെമോ ഡേയും നടന്നു. ഐടി പാർക്കുകളുടെയും കേരള ബ്ലോക്ചെയിൻ അക്കാദമിയുടെയും സഹകരണത്തോടെയായിരുന്നു ഉച്ചകോടി.
ആധുനിക യുഗത്തിൽ ടെക്‌നോളജി ഉച്ചകോടിയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് സഹകരണത്തിനുള്ള തീരുമാനമെന്ന് കെഎസ്‌യുഎം സിഇഒ ജോൺ എം തോമസ് പറഞ്ഞു.
കോവിഡാനന്തര ഘട്ടത്തിലെ സ്റ്റാർട്ടപ്പുകൾക്കുള്ള നിക്ഷേപ‑, പങ്കാളിത്ത‑, ബിസിനസ് അവസരങ്ങളായിരുന്നു രാജ്യത്തെ സ്റ്റാർട്ടപ് സംരംഭകരുടെ ഏറ്റവും വലിയ സമ്മേളനമായ ഹഡിൽ ഗ്ലോബൽ മൂന്നാം പതിപ്പിന്റെ പ്രമേയം. വിദഗ്ധരുമായി സംവദിക്കുന്നതിനൊപ്പം സ്റ്റാർട്ടപ്പുകൾക്ക് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും അവസരമുണ്ടായി.
English Summary: Huddle Global ’concludes
You may also like this video: