Site iconSite icon Janayugom Online

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി മരുന്നു വേട്ട

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി മരുന്നു വേട്ട. മൂപ്പതു ലക്ഷത്തിലേറെ വില വരുന്ന കഞ്ചാവ്, എം ഡി എം എ, ബ്രൌൺ ഷുഗർ എന്നിവ ആർപിഎഫ് എക്‌സൈസ് സംയുക്ത പരിശോധനയിൽ പിടികൂടിയത്. ഫ്ലാറ്റ്ഫോമിൽ നിന്നും രണ്ടും ബാ​ഗുകളിലായി എട്ടര കിലോ കഞ്ചാവ്, 30.58 ഗ്രാം എംഡിഎംഎ, 7.98 ഗ്രാം ബ്രൌൺ ഷുഗർ, 12.51 ഗ്രാം വൈറ്റ് എംഡിഎംഎ എന്നിവയാണ് പിടികൂടിയത്. ട്രെയിൻ വഴി മയക്കുമരുന്ന് വ്യാപകമായി കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ആർ എഫ് ‑എക്‌സൈസ്, എക്‌സൈസ് ഇന്റലിജൻ്സ് ബ്യൂറോ എന്നിവ പരിശോധന നടത്തിയത്. 

ശനിയാഴ്‌ച രാവിലെ നടത്തിയ പരിശോധനയിൽ തിരൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ ഫ്ലോറ്റ്ഫോമിൽ നിന്നാണ് ലഹരിമരുന്നുകൾ പിടിച്ചെടുത്തത്. യാത്രക്കാര്‍ ഇരിക്കുന്നതിന് തൊട്ട് താഴെയായിട്ടാണ് ലഹരിമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് എത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ആർപിഎഫ് എസ്ഐ കെ എം സുനിൽകുമാർ, എക്‌സൈസ് സി ഐ മുഹമ്മദ് സലീം എന്നിവർ പറഞ്ഞു.

Eng­lish Summary:Huge drug hunt at Tirur rail­way station

You may also like this video

Exit mobile version