Site iconSite icon Janayugom Online

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം; നിരവധി കടകൾ കത്തി നശിച്ചു

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുള്ള കെ വി കോംപ്ലക്‌സിലാണ് തീപിടിത്തമുണ്ടായത്. തീ പടർന്ന് നിരവധി കടകൾക്ക് നാശനഷ്ടം സംഭവിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ടോടെയാണ് കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ കടകളിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

ദേശീയപാതയോട് ചേർന്ന് തിരക്കേറിയ പ്രദേശത്താണ് സംഭവം. തീ സമീപത്തെ കടകളിലേക്ക് പടർന്നാൽ വലിയ ദുരന്തമായേക്കാം എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. തീ കൂടുതൽ സ്ഥലത്തേക്ക് പടരാതിരിക്കാനുള്ള ശ്രമമാണ് ഫയർഫോഴ്സും നാട്ടുകാരും ഇപ്പോൾ നടത്തുന്നത്.

Exit mobile version