Site iconSite icon Janayugom Online

വിമാനത്താവളം വഴി വൻ സ്വ‍ര്‍ണക്കടത്ത്: 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരനിൽ നിന്ന് 36 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടിച്ചു.ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസർക്കോട് സ്വദേശി മുഹമ്മദ് മൻസൂറി ൽ നിന്നാണ് 584.5 ഗ്രാം സ്വർണം പിടിച്ചത്.. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ടെർമിനലിന് പുറത്തെത്തിയ ഇയാളെ പോലീസ് കസ്റ്റഡിയി ലെടുക്കുകയായിരുന്നു. സോക്സിനുള്ളിൽ ഒളിപ്പിച്ചാണ് മിശ്രിത രൂപത്തിലുള്ള സ്വർണം കടത്താൻ ശ്രമിച്ചത്.

Eng­lish Sum­ma­ry: Huge gold smug­gling through air­port: Gold worth Rs 36 lakh seized

You may also like this video

Exit mobile version