ഹജ്ജ് നിരക്കിൽ വൻ വർദ്ധന, ഹഞ്ജ് കമ്മറ്റി ചെയർമാൻ എ പി അബ്ദുള്ള കുട്ടിയുടെ വാക്കുകൾ ജല രേഖയായി.മുൻ വർഷത്തെ അപേക്ഷിച്ച് ഹജ്ജ് യാത്രാ നിരക്കിൽ ഇത്തവണ കാര്യമായ വർദ്ധനവ് ഉണ്ടാവില്ലെന്നാണ് ഒരാഴ്ച്ച മുൻപ് വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നത്. ഇതിന് മുൻപ് കൊച്ചിയിൽ നിന്ന് ഹജ്ജിന് പോയത് 20 19 ൽ ആയിരുന്നു. 2019 നെ അപേക്ഷിച്ച് ഇത്തവണ 56 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഈ വർഷം നെടുമ്പാശ്ശേരിയിൽ നിന്നും 384200 രൂപയാണ് ഓരോ തീർഥാടകർക്കും ചിലവ് കണക്കാക്കിയിരിക്കുന്നത്. 2019 ൽ രണ്ട് കാറ്റഗറിയിലായാണ് തീർഥാടകർ യാത്രയായത്. ഇതിൽ കരിപ്പൂരിൽ നിന്നും ഗ്രീൻ കാറ്റഗറിയിൽ 282550 രൂപയും നെടുമ്പാശ്ശേരിയിൽ നിന്നും 283550 രൂപയുമായിരുന്നു ചിലവ്.
അസീസിയ കാറ്റഗറിയിൽ 245550 ഉം 246550 മായിരുന്നു ചിലവായത്. എന്നാൽ ഇത്തവണ അസീസിയ കാറ്റഗറി മാത്രമാണ് ഉള്ളത്. ഈ വർഷം ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്ന എല്ലാ തീർഥാടകർക്കും അസീസിയയിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ഇതിന് 384200 രൂപയാണ് ഓരോ തീർഥാടകരും നൽകേണ്ടത്. 137650 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ തുകയിൽ നിന്നും അഞ്ച് ശതമാനം വരെ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഹജ്ജ് കമ്മിറ്റിയുടെ അറിയിപ്പിൽ പറയുന്നു.
English summary;Huge increase in Haj rates
You may also like this video;