Site icon Janayugom Online

രാജസ്ഥാനില്‍ വൻ ലിഥിയം ശേഖരം കണ്ടെത്തി

രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ദേഗാന മുനിസിപ്പാലിറ്റിയിൽ വൻ ലിഥിയം ശേഖരം കണ്ടെത്തി. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും രാജസ്ഥാൻ സർക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്യത്തെ ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റാന്‍ പര്യാപ്തമാണ് ശേഖരമെന്നാണ് സൂചന.

നിലവിൽ ലിഥിയത്തിനായി ഇന്ത്യ പൂർണമായും വിദേശ ഇറക്കുമതിയെ ആശ്രയിക്കുകയാണ്. ലിഥിയം ശേഖരം കണ്ടെത്തിയതോടെ രാജ്യം ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലാദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയത് ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ്. ലാപ്‌ടോപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും സ്‌മാർട്ട്‌ഫോണുകൾക്കും റീചാർജ് ചെയ്യാവുന്ന ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ലിഥിയം.

Eng­lish Sum­ma­ry; Huge lithi­um reserves dis­cov­ered in Rajasthan
You may also like this video

Exit mobile version