Site iconSite icon Janayugom Online

സൂപ്പർമാർക്കറ്റിൽ നിരോധിത പുകയില ഉൽ‌പന്ന‌ങ്ങളുടെ വൻ ശേഖരം കണ്ടെത്തി

സൂപ്പർമാർക്കറ്റിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം എക്സൈസ് സംഘം കണ്ടെത്തി. ആനപ്പാറയിൽ പ്രവർത്തിക്കുന്ന പനമ്പള്ളിയിൽ സൂപ്പർമാർക്കറ്റിൽ നിന്നാണ് 650 കിലോ പുകയില ഉൽപന്നം കണ്ടെത്തിയത്. ചാക്കിലാക്കി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു. കടയ്ക്കൽ, കല്ലറ, കുമ്മിൾ പ്രദേശങ്ങളിലെ കടകളിൽ വിൽക്കാനായി കരുതിയതാണിതെന്ന് പൊലീസ് പറഞ്ഞു. ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷും സംഘവും രാത്രി 12നാണ് പരിശോധന നടത്തിയത്. സൂപ്പർമാർക്കറ്റ് ഉടമ മുക്കുന്നം സ്വദേശി സിയാദിന്റെ പേരിൽ എക്സൈസ് കേസെടുത്തു. 

Exit mobile version