കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന കേരള വനിതാ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഏകപക്ഷീയമായ 21 ഗോളുകൾക്ക് ഗോകുലം കേരള എഫ്സി, എസ്ബിഎഫ്എ പൂവാറിനെ തറപറ്റിച്ചു. 11,15,19,40, 45+5 മിനിട്ടുകളിലായി 10-ാം നമ്പർ അഭിരാമി ഗോകുലത്തിനു വേണ്ടി അഞ്ച് ഗോളുകൾ നേടി. 8,24,29,33 മിനിട്ടുകളിലായി 11-ാം നമ്പർ വിവിയൻ കൊനേഡു അഡ്ജെ നാലു ഗോളുകളും 13,51,67 മിനിട്ടുകളിൽ 20-ാം നമ്പർ സോണിയ മൂന്നു ഗോളുകളും 38,43 മിനിട്ടിൽ 40-ാം നമ്പർ സന്ധ്യയും 48,90 മിനിട്ടുകളിൽ 39-ാം നമ്പർ മാളവികയും 50, 75മിനിട്ടുകളിൽ 18-ാം നമ്പർ ബർത്തയും രണ്ടു ഗോളുകൾ വീതവും 60-ാം മിനിട്ടിൽ 3-ാം നമ്പർ മഞ്ചു ഭായിയും 76-ാം മിനിട്ടിൽ 2-ാം നമ്പർ ഫെമിനരാജും 89‑മിനിട്ടിൽ 26-ാം നമ്പർ അമയ ഗിരീഷും ഓരോ ഗോളുകളും വീതം നേടി.
മത്സരത്തിലുടനീളം ഗോകുലത്തിന്റെ തകർപ്പൻ മുന്നേറ്റമായിരുന്നു. പൂവാറിന്റെ ദുർബലമായ ഡിഫൻസ് നിരയെ തകർത്ത് ഗോകുലത്തിന്റെ പടയോട്ടമായിരുന്നു മത്സരത്തിലുടനീളം കിട്ടിയ രണ്ട് പെനാൽട്ടി കിക്കുകളും ഗോഗുലം ഗോളാക്കി മാറ്റി. മത്സരത്തിന്റെ അവസാന നമിഷത്തിൽ ഗോകുലത്തിന്റെ 18-ാം നമ്പർ ബർത്ത ചുവപ്പു കാർഡ് കിട്ടി പുറത്തായി. സെപ്തംബർ 21 ബുധനാഴ്ചയാണ് അടുത്ത മത്സരം. അന്ന് ഗോകുലം കേരള എഫ്സിയും ലൂക്ക എസ് സിയും തമ്മിൽ ഏറ്റുമുട്ടും.
English Summary: Huge win for Gokulam FC
You may also like this video