Site icon Janayugom Online

പീ ഡനത്തിന് പരാതി നൽകിയതിന് സ്ഥലംമാറ്റം: ഉത്തരവ് റദ്ദാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

മേലധികാരിയിൽ നിന്നുള്ള പീ ഡനത്തിനെതിരെ പരാതി നൽകിയതിന്റെ പേരിൽ വയനാട് നിന്നും കോഴിക്കോട്ടേക്ക് ജീവനക്കാരിയെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പരാതിക്കാരിയെ വയനാട് ഗസ്റ്റ് ഹൗസിൽ തന്നെ നിലനിർത്താൻ മനുഷ്യത്വപരമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിര്‍ദ്ദേശിച്ചു.  ഉത്തരവ് നടപ്പാക്കി ഒരു മാസത്തിനുള്ളിൽ ടൂറിസം ഡയറക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. വയനാട് സ്വദേശിനിയായ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥ സമർപ്പിച്ച പരാതിയിലാണ് നടപടി.

കമ്മിഷൻ ടൂറിസം ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. പീ ഡന പരാതിയിൽ അന്വേഷണം നടന്നു വരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ജീവനക്കാരുടെ കുറവുള്ളതുകൊണ്ടാണ് പരാതിക്കാരിയെ വയനാട് നിന്നും കോഴിക്കോട്ടേക്ക് മാറ്റിയതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിക്കാരി വാദിച്ചു. പരാതിക്കാരിയെ മാറ്റിയ ഒഴിവിൽ ദിവസവേതന വ്യവസ്ഥയിൽ ആളെ നിയമിച്ചതായും ആരോപണമുണ്ട്.

Eng­lish Sum­ma­ry: Human Rights Com­mis­sion demand­ed that the order of trans­fer of the com­plainant should be quashed
You may also like this video

Exit mobile version