Site iconSite icon Janayugom Online

വഴിയില്ല: ഭാഗ്യക്കുറിയുമായി ഭര്‍ത്താവിനെ ചുമലിലിരുത്തി സുജ താണ്ടിയത് എട്ടുവര്‍ഷങ്ങള്‍

വീട്ടിൽ നിന്നും വഴിയില്ലാത്തതിനാൽ രോഗിയായ ഭർത്താവിനെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്ന വീട്ടമ്മയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കഴിഞ്ഞ എട്ടു വർഷമായി എഴുന്നേറ്റ് നടക്കാൻ കഴിയാത്ത ഭർത്താവിനെയും കൊണ്ട് വഴിക്ക് വേണ്ടി അലയുന്നതിനെകുറിച്ച് ജില്ലാ കളക്ടർ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ഉത്തരവിട്ടത്. വീട്ടമ്മയുടെ ഭർത്താവ് ദാസിന്റെ അമ്മയാണ് വഴിയില്ലാത്ത മൂന്ന് സെന്റ് വസ്തു മൂന്ന് വർഷങ്ങൾക്കു മുമ്പ് വാങ്ങിയത്. പിന്നീട് അമ്മ മരിച്ചു. 2010 ൽ തെങ്ങുകയറ്റത്തിനിടയിൽ ദാസിന് അപകടം സംഭവിച്ച് കിടപ്പിലായി. ഇതോടെ വഴിയില്ലാത്തത് പ്രതിസന്ധിയായി. ഭാഗ്യക്കുറി വിൽപ്പനക്കാരിയാണ് ദാസിന്റെ ഭാര്യ സുജ. ഇവർക്ക് കുടിവെള്ളവും ലഭ്യമല്ല. വഴി നടക്കാൻ നടപ്പാതയെങ്കിലും അനുവദിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മാധ്യമങ്ങളിൽ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Eng­lish Sum­ma­ry: human rights com­mis­sion seeks reports on lot­tery agents issue

You may like this video also

Exit mobile version