Site icon Janayugom Online

ഉക്രെയ്നിലെ മനുഷ്യാവകാശ ലംഘനം; ഐക്യരാഷ്ട്രസഭ മൂന്നംഗ സമിതിയെ നിയോഗിച്ചു, വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ചൈന

Ukraine

ഉക്രെയ്നില്‍ റഷ്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്രസഭ മൂന്നംഗ സമിതിയെ നിയോഗിച്ചു. മനുഷ്യാവകാശ സമിതിയില്‍ 32 രാജ്യങ്ങള്‍ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ റഷ്യയും എറിട്രിയയും എതിര്‍ത്തു. ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
റഷ്യയും യുക്രെയ്നും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ചയെ ഐക്യരാഷ്ട്രസഭ സ്വാഗതം ചെയ്തു. എല്ലാ ഉടമ്പടികളും എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എന്‍ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ റോസ്മേരി ഡികാര്‍ലോ പറഞ്ഞു. ബെലാറുസില്‍ നടന്ന രണ്ടാം ഘട്ട ചര്‍ച്ചയില്‍ രൂപീകരിച്ച കരാര്‍ ഉടമ്പടികള്‍ മേഖലയില്‍ സമാധാനം കൊണ്ടുവരുമെന്ന് അവര്‍ പറഞ്ഞു. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് മനുഷ്യത്വ ഇടനാഴി സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം റഷ്യയും യുക്രെയ്നും സമ്മതിച്ചിരുന്നു.

Eng­lish Sum­ma­ry: Human rights vio­la­tions in Ukraine; The Unit­ed Nations has appoint­ed a three-mem­ber committee

You may like this video also

Exit mobile version