ഭാവിയില്‍ ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പാഴ്സലുകൾ എത്തിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ച് ആമസോൺ. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഓഫീസില്‍ എ ഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ പരീക്ഷിക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മനുഷ്യരൂപവും ചലനങ്ങളുമുള്ള ഈ റോബോട്ടുകള്‍ ഭാവിയില്‍ ആമസോണിന്റെ ഡെലിവറി സംവിധാനത്തിന്റെ ഭാഗമാകും. റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ് വെയര്‍ ആമസോണ്‍ ആണ് വികസിപ്പിക്കുന്നത്.
‘ഹ്യൂമനോയിഡ് പാര്‍ക്ക്’ എന്ന് വിളിക്കപ്പെടുന്ന ഇന്‍ഡോര്‍ ടെസ്റ്റ് ഏരിയ യഥാര്‍ഥ ലോകത്തിലെ വെല്ലുവിളികളായ പടികള്‍, ഇടുങ്ങിയ വഴികള്‍, വാതിലുകള്‍ എന്നിവ ഉൾപെടുത്തിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ദൈനംദിന ഡെലിവറി സാഹചര്യങ്ങളില്‍ റോബോട്ടുകള്‍ക്ക് എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.

