Site iconSite icon Janayugom Online

ഹുമയൂൺ ശവകുടീരം തകര്‍ന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡൽഹിയിലെ ഹുമയൂൺ ടോമ്പിന്റെ ഒരു ഭാഗം തകർന്നുവീണു. കുടങ്ങി കിടന്ന 11 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് നാലു മണിയോടെയാണ് കെട്ടിട ഭാഗം തകർന്നതെന്നാണ് റിപ്പോർട്ട്. വിവരം അറിഞ്ഞ ഉടൻ ഡൽഹി അഗ്നിരക്ഷാ വിഭാഗം അവിടെ എത്തിയതായി അധികൃതർ പറഞ്ഞു. അതേസമയം കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിനോദ സഞ്ചാരികൾക്ക് പ്രിയങ്കരമായ ചരിത്ര സ്മാരകമാണ് നിസാമുദ്ദീൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹുമയൂൺ ടോമ്പ്. 16ാം നൂറ്റാണ്ടിൽ മുഗൾ കാലഘട്ടത്തിലാണ് ഇത് പണിതത്.

Exit mobile version