Site iconSite icon Janayugom Online

ഹംഗേറിയന്‍ പൗരനെ രക്ഷപ്പെടുത്തി ഇന്ത്യന്‍ സൈന്യം

ഹിമാലയത്തിലെ ട്രക്കിങ്ങിനിടെ വഴിതെറ്റിയ ഹംഗേറിയന്‍ പൗരനെ ഇന്ത്യന്‍ സൈന്യം. 30 മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷമാണ് ഹംഗേറിയന്‍ പൗരന്‍ അക്കോസ് വെര്‍മസിനെ രക്ഷപ്പെടുത്തിയത്. 17,000 അടിയിലധികം ഉയരമുള്ള ഉമാസില ചുരത്തില്‍വെച്ച് അക്കോസ് വെര്‍മസിന് വഴി തെറ്റുകയായിരുന്നു. കിഷ്ത്വറില്‍ നിന്നുള്ള ഇന്ത്യന്‍ ആര്‍മി സംഘമാണ് വെര്‍മസിനെ രക്ഷപ്പെടുത്തി ഉധംപൂരിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തത്.

തുടര്‍ന്ന് ഐഎഎഫ് ഹെലികോപ്റ്ററില്‍ ചികിത്സയ്ക്കായി ഉധംപൂരിലേക്ക് കൊണ്ടുപോയ അക്കോസ് വെര്‍മസ് തന്നെ കണ്ടെത്തി രക്ഷിച്ചതിന് ഇന്ത്യന്‍ സൈന്യത്തിനും വ്യോമസേനയ്ക്കും തിരച്ചിലില്‍ പങ്കെടുത്തവര്‍ക്കും നന്ദി പറയുന്നുണ്ട്. മോശം കാലാവസ്ഥ കാരണം ഒറ്റപ്പെട്ടുപോയ ഒരു സംഘത്തെ കഴിഞ്ഞ ജൂണില്‍ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തിയിരുന്നു. 12- മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാമ് അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിച്ചത്.

Eng­lish sum­ma­ry; Hun­gar­i­an cit­i­zen res­cued by Indi­an army

You may also like this video;

Exit mobile version