Site iconSite icon Janayugom Online

ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി

യൂറോപ്യൻ രാജ്യമായ ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഒർബാൻ മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ അനികോ ലെവായി, പുത്രി റോസ ഒർബാൻ എന്നിവർക്കൊപ്പം ഇന്ന് രാവിലെ 11.15 ന് ആണ് ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രാചാര പ്രകാരം നാഗരാജാവിന്റെയും സർപ്പയക്ഷിയുടേയും നടയിൽ വഴിപാടുകൾ സമർപ്പിച്ചു. ക്ഷേത്രത്തിന് വലം വെച്ച് നിലവറയിലും ദർശനം നടത്തിയശേഷം വലിയമ്മ സാവിത്രി അന്തർജ്ജനത്തെ കണ്ട് അനുഗ്രഹം തേടി. കാവിലെ ഉപദേവാലയങ്ങളിലും തൊഴുത് ക്ഷേത്രം ഓഫീസിലെത്തിയ അദ്ദേഹത്തിന് പ്രസാദവും ഉപഹാരമായി നിലവിളക്കും സമ്മാനിച്ചു. 

സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി പ്രധാനമന്ത്രി സമ്മാനിച്ച ഹംഗറിയുടെ ആദ്യ രാജാവായ സിസെന്റ് ഇസ്ത്വാന്റെ ചിത്രം ആലേഖനം ചെയ്ത വെള്ളിപ്പതക്കം ക്ഷേത്രത്തിനവേണ്ടി എസ് നാഗദാസ് ഏറ്റുവാങ്ങി. ശ്യാംസുന്ദർ, പ്രദീപ്, എം എൻ ജയദേവൻ. ശ്രീകുമാർ, ശ്രീജിത്ത് എന്നിവരും മറ്റ് കുടുംബാഗങ്ങളും ചേർന്ന് പ്രധാനമന്ത്രിയെയും കുടുംബത്തെയും സ്വീകരിച്ചു.

Exit mobile version