Site iconSite icon Janayugom Online

വിശപ്പ് രഹിത ചാരുംമൂട് പദ്ധതി; ഭക്ഷണ അലമാര സ്ഥാപിച്ചു

വിശപ്പ് രഹിത ചാരുംമൂട് പദ്ധതിയുടെ ഭാഗമായി ജംഗ്ഷന് കിഴക്ക് ബസ് സ്റ്റോപ്പിന് സമീപം ഭക്ഷണ അലമാര സ്ഥാപിച്ചു. ഇവിടെ എത്തിക്കുന്ന ഊണ് പൊതികൾ, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ മുതലായവ അലമാരയിൽ നിന്നും ആവശ്യക്കാർക്ക് സൗജന്യമായി എടുക്കാം.

ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാന്റെ നേതൃത്വത്തിൽ സുമനസുകളുടെയും, വ്യാപാരികളുടെയും, സംഘടനകളുടെയും സഹായത്തോടെയാണ് ഭക്ഷണ പാനീയങ്ങൾ എത്തിക്കുന്നത്. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി അധ്യക്ഷത വഹിച്ചു. സിനുഖാൻ പദ്ധതി വിശദീകരിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം പ്രസന്നകുമാരി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ, മെസഞ്ചർ ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ഹുസൈൻ, റഷീദ്, അനു കാരയ്ക്കാട്, ബെനോസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version