Site iconSite icon Janayugom Online

യൂറോപ്പില്‍ കനത്ത നാശം വിതച്ച് യുനൂസ് കൊടുങ്കാറ്റ്: എട്ട് മരണം, വിമാനങ്ങള്‍ നിര്‍ത്തിവച്ചു

treetree

യൂനിസ് കൊടുങ്കാറ്റിൽ യൂറോപ്പിൽ എട്ട് മരണം. വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ 50 വയസ് പ്രായമുള്ള ഒരാളും കാറിന് മുകളിൽ മരം വീണ് ലോണ്ടനിൽ 30 കാരിയുമാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കൂറിൽ 196km (122 മൈൽ) വരെ റെക്കോർഡ് വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. പടിഞ്ഞാറൻ യൂറോപ്പിൽ വിമാനങ്ങളും ട്രെയിനുകളും ഫെറികളും തടസപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.
നെതർലൻഡ്‌സിൽ മരം വീണു മൂന്നു പേരും തെക്കുകിഴക്കൻ അയർലൻഡിൽ 60 വയസ്സുള്ള ഒരാളും മരിച്ചു. ബെൽജിയത്തിൽ 79 വയസ്സുള്ള ഒരു കനേഡിയൻ കൊല്ലപ്പെട്ടു. നെതർലൻഡ്‌സിന്റെ വടക്കൻ പ്രവിശ്യയായ ഗ്രോനിംഗനിൽ അഡോർപ്പിന് സമീപം റോഡിന് കുറുകെ വീണ മരത്തിൽ കാർ ഇടിച്ച് ഒരു വാഹനയാത്രികൻ മരിച്ചു. കൊടുങ്കാറ്റിനെയും പേമാരിയെയും തുടര്‍ന്ന് നിരവധി സ്‌കൂളുകൾ അടച്ചു, തീവണ്ടിയാത്ര സ്തംഭിച്ചു. ഇംഗ്ലണ്ടിലെ 1,40,000-ലധികം വീടുകളിലെയും അയർലണ്ടിലെ 80,000 പ്രദേശത്തെയും വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
കൊടുങ്കാറ്റും മഴയും തുടര്‍ന്നും ഉണ്ടാകാനുള്ള സാധ്യതയെത്തുടര്‍ന്ന് തെക്കൻ ഇംഗ്ലണ്ട്, സൗത്ത് വെയിൽസ്, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

 

Eng­lish Sum­ma­ry: Hur­ri­cane Eunice wreaks hav­oc in Europe: eight dead, planes grounded

You may like this video also

Exit mobile version