Site iconSite icon Janayugom Online

കൊടുങ്കാറ്റ്: കാനഡയില്‍ നാല് മരണം

കിഴക്കൻ കനേഡിയൻ പ്രവിശ്യകളായ ഒന്റാറിയോയിലും ക്യൂബെക്കിലും വീശിയടിച്ച കൊടുങ്കാറ്റിനെ തുടർന്ന് നാല് പേർ മരിച്ചു.ഏകദേശം 9,00,000 വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒന്റാറിയോ പൊലീസ് പറഞ്ഞു.

കൊടുങ്കാറ്റിൽ ഒട്ടാവയെയും ക്യൂബെക്കിനെയും വേർതിരിക്കുന്ന ഒട്ടാവ നദിയിൽ ബോട്ട് മറിഞ്ഞ് 50 വയസ് പ്രായമുള്ള സ്ത്രീ മുങ്ങിമരിച്ചതായും അധികൃതര്‍ അറിയിച്ചു. തലസ്ഥാനമായ ഒട്ടാവയിലും ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ല.

Eng­lish summary;Hurricane: Four dead in Canada

You may also like this video;

YouTube video player
Exit mobile version