അമേരിക്കയുടെ തെക്കുകിഴക്കൻ സംസ്ഥാനമായ കെന്റക്കിയിൽ വീശിയടിച്ച നാല് ചുഴലിക്കാറ്റിൽ 50 പേർ മരിച്ചതായി റിപ്പോര്‍ട്ട്. 200 മൈൽ ചുറ്റളവിൽ കനത്ത നാശമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയതെന്ന് ഗവർണർ ആൻഡി ബെഷ്യർ അറിയിച്ചു. കെന്റക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ അറിയിച്ചു.
ഇല്ലിനോയിസിലെ ആമസോണ്‍ ഗോഡൗണില്‍ 100ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെന്റക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഉണ്ടായത്. മേയ്ഫീൽഡിൽ സ്ഥിതി ചെയ്യുന്ന മെഴുകുതിരി ഫാക്ടറിയിലെ മേൽകൂര തകർന്ന് വീണാണ് കൂടുതൽ പേരും മരിച്ചത്.
ചുഴലിക്കാറ്റിനിടെ ആമസോണിന്റെ വെയർഹൗസിൽ കുടുങ്ങിയ നൂറോളം ജീവനക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
english summary; Hurricane in Kentucky; 50 deaths
you may also like this video;