Site iconSite icon Janayugom Online

അമേരിക്കയിൽ ചുഴലിക്കാറ്റ്; കാൻസസിൽ വൻ നാശനഷ്ടം

യുഎസിൽ ശക്തമായ ടൊർണാഡോ ചുഴലിക്കാറ്റില്‍ വൻ നാശനഷ്ടം. കൻസാസ് സംസ്ഥാനത്തെ വിവിധമേഖലകളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽപ്പെട്ട് വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും തകർന്ന നിലയിലാണ്. ആയിരത്തോളം പേർ കാൻസസിലിൽ നിന്ന് മറ്റിടങ്ങളിലേക്ക് മാറി കഴിഞ്ഞു.

സെഡ്വിക്ക് കൗണ്ടിയിൽ 100 ​​കെട്ടിടങ്ങൾക്ക് വരെ കേടുപാടുകൾ സംഭവിച്ചതായി ആൻഡോവർ ഫയർ ചീഫ് ചാഡ് റസ്സൽ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ആൻഡോവറിൽ എത്ര കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന് അറിവായിട്ടില്ല. സെഡ്വിക്ക് കൗണ്ടിയിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു.

Eng­lish summary;Hurricane in US; Mas­sive dam­age in Kansas

You may also like this video;

Exit mobile version