ഫിലിപ്പീൻസിൽ വീശിയടിച്ച റായ് ചുഴലിക്കാറ്റിൽ 75ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഫിലിപ്പീൻസിൽ ഈ വർഷമുണ്ടായതിൽ ഏറ്റവും നാശനഷ്ടവും ജീവഹാനിയുമുണ്ടാക്കിയ ചുഴലിക്കാറ്റാണിത്. മൂന്ന് ലക്ഷത്തോളം ആളുകൾ വീടുകളിൽ നിന്നും വിവിധ ബീച്ച് റിസോർട്ടുകളിൽ നിന്നും ഒഴിഞ്ഞ് പോയിട്ടുണ്ട്.
വൈദ്യുതിയും വിവിധ ആശയവിനിമയ മാർഗങ്ങളും ദുരന്തം കാരണം വിച്ഛേദിക്കപ്പെട്ട സ്ഥിതിയിലാണ്. ബൊഹോൽ ദ്വീപിൽ മാത്രം 49 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും 10 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
വ്യാഴാഴ്ചയായിരുന്നു ചുഴലിക്കാറ്റ് ഫിലിപ്പീൻസിന്റെ തെക്ക്-കിഴക്കൻ ദ്വീപുകളിൽ ആഞ്ഞടിച്ചത്. മണിക്കൂറിൽ 195 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയിരുന്നു എന്നാണ് റിപ്പോർട്ട്. പ്രകൃതിക്ഷോഭങ്ങൾ ഏറ്റവുമധികവും വേഗത്തിലും ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീൻസ്.
english summary; Hurricane kills 75 in Philippines
you may also like this video;